ഹരിപ്പാട്: മണ്ണാറശ്ശാല തുലാംപറമ്പ് വടക്ക് മണ്ണാർ പഴഞ്ഞതിൽ ശ്യാംകുമാർ- ദീപ്തി ദമ്പതികളുടെ 46 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ കുളിപ്പിക്കുന്നതിനിടെ മരണം സംഭവിച്ചെന്നാണ് ശ്യാംകുമാർ പൊലീസിൽ നൽകിയ മൊഴി. കിണറ്റിൽവീണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹരിപ്പാട് പൊലീസ് അന്വേഷണം തുടങ്ങി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഞായറാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.