attn ALL ഫോർട്ട്കൊച്ചി: സിനിമ നടൻ ഫോർട്ട്കൊച്ചി പട്ടാളത്ത് പട്ടാണിപുരയിൽ വീട്ടിൽ സജീദ് പട്ടാളം (54) നിര്യാതനായി. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. കളയിലെ വാറ്റുകാരൻ, കനകം കാമിനി കലഹത്തിലെ അഭിനയ വിദ്യാർഥി തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തു. ജാനേമന്നിലെ മാക്സിമ ഇവന്‍റ് ജോലിക്കാരന്‍റെയും പുറത്തുവരാനിരിക്കുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഭാര്യ: റംല. മക്കൾ: ആബിദ, ഷാഫി. മരുമകൻ: ഫാരിഷ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ഫോർട്ട്കൊച്ചി കൽവത്തി ജമാഅത്ത് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.