കൊച്ചി: കുട്ടികൾക്കായി പീസ് വാലിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഏർലി ഇന്റർവെൻഷൻ സെന്റർ ഡോ. ആസാദ് മൂപ്പൻ ഈമാസം ഒമ്പതിന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോതമംഗലം നെല്ലിക്കുഴിയിലെ പീസ് വാലി ആസ്ഥാനത്ത് ഉച്ചക്ക് രണ്ടിനാണ് ചടങ്ങ്. വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ അവരെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന കേന്ദ്രമാണ് ഏർലി ഇന്റർവെൻഷൻ സെന്റർ. ആസ്റ്റർ സിക് കിഡ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നത്. ജനിച്ചത് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇവിടെ പരിചരണം നൽകുക. ഡെവലപ്മെന്റൽ പീഡിയട്രീഷ്യന്റെ വിശദ പരിശോധനയാണ് ചികിത്സയുടെ ആദ്യ പടി. ഡോക്ടർ തയാറാക്കുന്ന ആക്ഷൻ പ്ലാൻ നടപ്പാക്കുന്നത് ഏഴ് തെറപ്പിസ്റ്റുകൾ അടങ്ങുന്ന ടീമാണ്. ഓഡിയോളജി ലാബ്, ബേബി എമർജൻസി റൂം, മൾട്ടി സെൻസറി റൂം, ഓഡിയോ വിഷ്വൽ റൂം, പ്രിപ്പരെട്ടറി ക്ലാസ് റൂം, ഏർലി ഇന്റർവെൻഷൻ റൂം, ഏർലി സ്റ്റിമുലേഷൻ റൂം, റെമഡിയൽ ക്ലാസ് റൂം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓട്ടിസം സെൻസറി ഗാർഡൻ, ഹൈഡ്രോതെറപ്പി എന്നിവകൂടി സജ്ജമാകുന്നതോടെ കേരളത്തിലെ ഏറ്റവും വിപുലമായ സ്ഥാപനമാവും ഇത്. നിർധനരായ കുട്ടികൾക്ക് ഇത്തരം ചികിത്സ സൗകര്യങ്ങൾ നിഷേധിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് സേവനങ്ങൾ നൽകുക. വാർത്തസമ്മേളനത്തിൽ പീസ് വാലി ചെയര്‍മാന്‍ പി.എം. അബൂബക്കര്‍, ആസ്റ്റര്‍ ഡി.എം ഫൗണ്ടേഷന്‍ എ.ജി.എം. ലത്തീഫ് കാസിം, പീസ് വാലി പ്രോജക്ട് മാനേജര്‍ സാബിത് ഉമര്‍ എന്നിവര്‍ പങ്കെടുത്തു. EKG PEACE VALLEY
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.