ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: 2022-23 അധ്യയനവര്‍ഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. വിദ്യാർഥികള്‍ക്ക് പ്രൊഫൈല്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഓപ്ഷന്‍, പ്രൊഫൈല്‍, മാര്‍ക്ക് ഇംപ്രൂവ്‌മെന്റ് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്താൻ ആഗസ്റ്റ് അഞ്ചുവരെ സമയമുണ്ട്. പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ടൈംടേബിള്‍ ആഗസ്റ്റ് 19 മുതല്‍ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ് 2018 സ്‌കീം എട്ടാം സെമസ്റ്റര്‍, ജൂലൈ 2022 ലാബ് പരീക്ഷകള്‍ ആഗസ്റ്റ് മൂന്ന് മുതല്‍ അഞ്ചുവരെ നടത്തും. പുതിയ കോളജ്/പുതിയ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു കേരള സര്‍വകലാശാലക്ക് കീഴില്‍ 2023-24 അധ്യയനവര്‍ഷത്തേക്ക് പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വര്‍ധന/അധിക ബാച്ച് എന്നിവക്ക് അപേക്ഷ ക്ഷണിച്ച് കേരള സര്‍വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചു. ഔദ്യോഗിക വൈബ്‌സൈറ്റിലെ (www.keralauniversity.ac.in) അഫിലിയേഷന്‍ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 31. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചശേഷം പ്രിന്‍റൗട്ടും അനുബന്ധമായി അപ്‌ലോഡ് ചെയ്ത അസല്‍ രേഖകളും സഹിതം രജിസ്ട്രാര്‍, കേരള സര്‍വകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം - 695 034 വിലാസത്തില്‍ തപാലിലോ നേരിട്ടോ ആഗസ്റ്റ് 31 നകം എത്തിക്കണം. കവറിന് മുകളിൽ പുതിയ കോളജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളില്‍ സീറ്റ് വർധന/അധിക ബാച്ച് അപേക്ഷ (ബാധകമായത്) എന്ന് രേഖപ്പെടുത്തണം. ആഗസ്റ്റ് 31ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.