മൂവാറ്റുപുഴ: ആറ്റിൽ ജലനിരപ്പ് ഉയർന്ന് നഗരത്തിലടക്കം വെള്ളം കയറിയതോടെ മലങ്കര ഡാമിൽനിന്ന് തുറന്നുവിടുന്ന ജലത്തിന്റ അളവ് കുറക്കാൻ ഇടപെടൽ നടത്തി മാത്യു കുഴൽനാടൻ എം.എല്‍.എ. തുറന്നുവിടുന്ന ജലത്തിന്റ അളവ് 120 സെന്റീമീറ്ററിൽനിന്ന് 110ലേക്ക് എത്തിക്കാനായത് വൻ ദുരിതം ഒഴിവാക്കി. ഡാമിലെ ജലനിരപ്പ് കുറച്ചതിനൊപ്പം വൈദ്യുതി ഉൽപാദനം കുറച്ചതും വെള്ളപ്പൊക്കം കൂടുതല്‍ പ്രദേശങ്ങളെ ബാധിക്കാതിരിക്കാന്‍ കാരണമായി. ദുരിത പ്രദേശങ്ങൾ എം.എല്‍.എ സന്ദര്‍ശിച്ചു. ടൗണ്‍ യു.പി സ്കൂള്‍, ജെ.ബി.എസ് വാഴപ്പിള്ളി, പെരുമറ്റം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.