കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍

കളമശ്ശേരി: എം.എസ്​സി ഓഷ്യാനോഗ്രഫി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ബുധനാഴ്ച രാവിലെ 11ന്​ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി വകുപ്പ് ഓഫിസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്:  https://dpo.cusat.ac.in/ ഫോണ്‍: 0484-2363950, 0484-2863219. സ്‌കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസില്‍ എം.എസ്​സി എന്‍വയണ്‍മെന്റല്‍ സയന്‍സ് ആൻഡ്​ ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ നടക്കും. വിദേശഭാഷ വകുപ്പില്‍ ഒരുവര്‍ഷ സായാഹ്ന ഓഫ്‌ ലൈന്‍ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് രാവിലെ 11ന്​ നടത്തും. പ്ലസ് ടു പാസായവര്‍ക്ക് ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് കോഴ്‌സുകള്‍ക്കും ബിരുദധാരികള്‍ക്ക് പി.ജി ഡിപ്ലോമ ഇന്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്‌സിനും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: 6282167298. ഇമെയില്‍: defl@cusat.ac.in പ്രവേശന സംബന്ധമായ വിശദ വിവരങ്ങള്‍ക്ക് കുസാറ്റ് വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.