പിടിച്ചുവെച്ച വേതനത്തിനായി റിഫൈനറി ജീവനക്കാരുടെ ധർണ

പള്ളിക്കര: ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പിടിച്ചുവെച്ച വേതനം തിരികെ നൽകണമെന്ന്​ ആവശ്യപ്പെട്ട് കൊച്ചിൻ റിഫൈനറി തൊഴിലാളികൾ നടത്തിയ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ. സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. പോൾസൺ പീറ്റർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, എം.ജി. അജി, സി.കെ. ജോൺസ്, ടി.എ. അൻവർ, എസ്. സഞ്ജയ്, എസ്. അനൂപ്, സി. സുരേഷ് എന്നിവർ സംസാരിച്ചു. തുടർന്ന്, കൊച്ചി റിഫൈനറിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അജിത്​കുമാർ, ചീഫ് ജനറൽ മാനേജർ എച്ച്.ആർ. സാറാ തോമസ് എന്നിവരുമായി കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, പോൾസൺ പീറ്റർ എന്നിവർ ചർച്ച നടത്തി. അനധികൃതമായി പിടിച്ചുവെച്ച തൊഴിലാളികളുടെ ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പടം. ബി.പി.സി.എൽ റിഫൈനറി തൊഴിലാളികൾ നടത്തിയ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു (Er palli 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.