ഉമർ അബുവിന് ആദരം

കൊച്ചി: മുൻ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ആശയങ്ങളെ ആസ്പദമാക്കി 'അഗ്നിച്ചിറകുകളെ പ്രണയിച്ച പെൺകുട്ടി' ചലച്ചിത്രം സംവിധാനം ചെയ്ത അഭിനേതാവ്​ കൂടിയായ ഉമർ അബുവിനെ ആദരിച്ചു. ജേസി ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജെ.ജെ. കുറ്റിക്കാട് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സിനിമയുടെ ട്രെയ്‌ലർ ചിങ്ങം ഒന്നിന് റിലീസ് ചെയ്യും. വൈകാതെ ചിത്രം പ്രേക്ഷകരിലേക്ക്​ എത്തുമെന്ന്​ അദ്ദേഹം പറഞ്ഞു. റിയാസ് കുന്നത്ത്, അഡ്വ. ജയസൂര്യ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.