ഫാഷിസത്തെ നേരിടാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം -ഹംസ പറക്കാട്ട്

ആലുവ: ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ യുവജനങ്ങൾക്ക് മുഖ്യ പങ്കുവഹിക്കാനുണ്ടെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ. മുസ്​ലിം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്​ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് സജീർ അറക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിന്നാസ് കുന്നത്തേരി സ്വാഗതവും ട്രഷറർ സുഫീർ ഹുസൈൻ നന്ദിയും പറഞ്ഞു. ദേശീയ കൗൺസിൽ അംഗം ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി. മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ് എം.കെ.എ. ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.എം. നാദിർഷ തുടങ്ങിയവർ സംസാരിച്ചു. ക്യാപ്ഷൻ ea yas1 youth leeg മുസ്​ലിം യൂത്ത് ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ്​ ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പറക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.