ea+em ആലുവ: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ 'വളരട്ടെ വാടാതിരിക്കട്ടെ' പദ്ധതിയുമായി റൂറൽ ജില്ല പൊലീസ്. ഇതിന്‍റെ ഭാഗമായി പിങ്ക് പൊലീസ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പോക്സോ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ആദ്യഘട്ടം ഗവ. സ്കൂളുകളിലെ വിദ്യാർഥികൾക്കാണ് ബോധവത്കരണം നൽകുക. ഘട്ടമായി മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും. അടുത്തഘട്ടമായി അന്തർസംസ്ഥാന തൊഴിലാളികൾക്കും ക്ലാസ് നൽകും. ജനമൈത്രി ബീറ്റ് ഓഫിസർമാർ ഇതിന് നേതൃത്വം വഹിക്കും. അഡീഷനൽ എസ്.പി കെ.എം. ജിജിമോനാണ് പദ്ധതിയുടെ നിർവഹണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.