പ്രതിജ്ഞയും ഒപ്പുശേഖരണവും നടത്തി

​കൊച്ചി: ലഹരി ഉപയോഗത്തിനെതിരെ . കൊച്ചി നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നൗ ഓർ നെവർ ഫൗണ്ടേഷനും സെന്‍റ്​ തെരേസാസ് കോളജ് സൈക്കോളജി വിഭാഗവും സംയുക്തമായി കൊച്ചി ഒബ്​റോൺ മാളിലാണ് പരിപാടി സംഘടിപ്പിച്ചത്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി സബ്സോൺ സൂപ്രണ്ട് ആശിഷ്​കുമാർ ഓജ, നൗ ഓർ നെവർ ഫൗണ്ടേഷൻ സ്ഥാപകൻ ആഷിക് എം.കളീക്കൽ, കോളജ് സൈക്കോളജി വകുപ്പ് മേധാവി ബിന്ദു ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ലഹരിവിരുദ്ധ സന്ദേശങ്ങൾ എഴുതിയ ടീഷർട്ടുകൾ നാർകോട്ടിക് ബ്യൂറോ വിതരണം ചെയ്തു. നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കാളികളായി. EC OBERON MALL ലോക ലഹരിവിരുദ്ധ ദിനത്തിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നൗ ഓർ നെവർ ഫൗണ്ടേഷനും സെന്‍റ തെരേസാസ് കോളജ് സൈക്കോളജി വിഭാഗവും സംയുക്തമായി കൊച്ചി ഒബ്​റോൺ മാളിൽ സംഘടിപ്പിച്ച പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.