നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം മട്ടാഞ്ചേരി: സാമ്പത്തിക പരാധീനതകൾക്കിടയിലും മഹാത്മാഗാന്ധി സർവകലാശാല ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ കൊച്ചങ്ങാടി സ്വദേശിനി നേഹ ഫർഹത്തിന് അഭിനന്ദന പ്രവാഹം. നേഹ ഫർഹത്തിനെ ഖാഇദേ മില്ലത്ത് കൾചർ സെന്‍ററിൻെറ നേതൃത്വത്തിൽ ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്റഫ് ഉപഹാരം സമർപ്പിച്ചു. കെ.എ. നിയാസ്, കെ.കെ. ബഷീർ, എ. അബ്ദുൽ റഹിമാൻ, കെ.ഐ. നിസാർ, സി.എ. ഫൈസൽ, സലീം ഹസൻ, ടി.കെ. ഷഹീർ, കെ.എച്ച്. റിയാസ്, കെ.ഇ. നിസാർ എന്നിവർ സംസാരിച്ചു. നേഹയുടെ തുടർ പഠന ചെലവുകൾ ഖാഇദേ മില്ലത്ത് കൾചറൽ സെന്‍റർ ഏറ്റെടുത്തതായി ഭാരവാഹികൾ പറഞ്ഞു. ജെയിൻ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ നേഹയെ ആദരിച്ചു. സംഘടനയുടെ സ്കോളർഷിപ് നേഹക്ക് ഡയറക്ടർ മുകേഷ് ജെയിൻ കൈമാറി. മുൻ കൗൺസിലർ ശ്യാമള എസ്. പ്രഭു, ഭാവന ജെയിൻ, സദാനന്ദൻ മാസ്റ്റർ, എം.എം. സലീം, വിപിൻ പട്ടേൽ, പങ്കജ് പരേഖ്, അസീസ് എന്നിവർ സംസാരിച്ചു. കൗൺസിലർ എം. ഹബീബുല്ല നേഹയുടെ വസതിയിലെത്തി ആദരിച്ചു. ചിത്രം : നേഹ ഫർഹത്തിന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. അഷറഫ് ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.