കേരള സർവകലാശാല വാർത്തകൾ

പരീക്ഷ രജിസ്​​ട്രേഷൻ തിരുവനന്തപുരം: 2022 ആഗസ്റ്റിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ (ആഗസ്റ്റ് 2022) കരിയർ റിലേറ്റഡ് ബി.എ., ബി.എസ്​സി, ബി.കോം, ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്​, ബി.എസ്​.ഡബ്ല്യു, ബി.വോക് എന്നീ സി.ബി.സി.എസ്​.എസ്​ (സി.ആർ) (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മൻെറ്/സപ്ലിമൻെററി 2019 അഡ്മിഷൻ, സപ്ലിമൻെററി 2016-18 അഡ്മിഷൻ, 2014 -2015 അഡ്മിഷൻ മെഴ്സി ചാൻസ്​) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലൈ നാലു വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴു വരെയും 400 രൂപ പിഴയോടെ ജൂലൈ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ സി.ബി.സി.എസ്​ ബി.എ, ബി.എസ്​സി, ബി.കോം ഡിഗ്രി (റെഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്മൻെറ് 2019 അഡ്മിഷൻ, സപ്ലിമൻെററി - 2018, 2017, 2016 അഡ്മിഷൻസ്​, മെഴ്സിചാൻസ്​ - 2015, 2014 അഡ്മിഷൻസ്​) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലൈ നാലു വരെയും 150 രൂപ പിഴയോടെ ജൂലൈ ഏഴു വരെയും 400 രൂപ പിഴയോടെ ജൂലൈ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ. ടൈംടേബിൾ ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്​ ബി.എ, ബി.എസ്​സി, ബി. കോം ഡിഗ്രി (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മൻെറ് 2020 അഡ്മിഷൻ, സപ്ലിമൻെററി -2019, 2018, 2017 അഡ്മിഷൻസ്​, മെഴ്സിചാൻസ്​ - 2016, 2015, 2014 അഡ്മിഷൻസ്​) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. ജൂൺ 29ന്​ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്​സി, ബി.കോം, ബി.ബി.എ., ബി.സി.എ, ബി.എം.എസ്​, ബി.എസ്​.ഡബ്ല്യു., ബി.വോക് എന്നീ സി.ബി.സി.എസ്​.എസ്​. (സി.ആർ.) (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മൻെറ്/സപ്ലിമൻെററി 2020 അഡ്മിഷൻ, സപ്ലിമൻെററി 2017-19 അഡ്മിഷൻ, 2014-16 അഡ്മിഷൻ മെഴ്സി ചാൻസ്​) പരീക്ഷക്കുള്ള പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. വൈവവോസി പാർട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേചർ ആന്വൽ സ്​കീം ഏപ്രിൽ 2022 സെഷൻ ഡിഗ്രി എക്സാമിനേഷൻ ഏപ്രിൽ 2022 നടത്തിയ പരീക്ഷയുടെ വൈവവോസി ജൂൺ 29, 30 ജൂലൈ ഒന്ന്​, രണ്ട്​ തീയതികളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷഫലം മാർച്ച് 2022 ൽ നടന്ന പാർട്ട് മൂന്ന് സെപ്റ്റംബർ 2021 സെഷൻ ബി.എ ഡിഗ്രി ആന്വൽ സ്​കീം ൈപ്രവറ്റ് രജിസ്​​​േട്രഷൻ വിദ്യാർഥികളുടെ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്​, അറബിക് (മെയിൻ സബ്സിഡിയറി) ഒഴികെയുള്ള വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു .സൂക്ഷ്മപരിശോധനക്കും പുനർമൂല്യ നിർണയത്തിനും ജൂലൈ നാലു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരിയിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എസ്​സി മാത്തമാറ്റിക്സ്​ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 2022 ജൂലൈ ആറു വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ സ്​പെഷൽ പരീക്ഷ കോവിഡ് - 19 കാരണം ഡിസംബർ 2021 ലെ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്​.എസ്​. ബി.എ, ബി.എസ്​സി, ബി.കോം (സി.ആർ) എന്നീ പരീക്ഷകൾ എഴുതാൻ സാധിക്കാത്ത വിദ്യാർഥികൾക്ക് സ്​പെഷൽ പരീക്ഷക്ക്​ അപേക്ഷിക്കാം. വിദ്യാർഥികൾ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, േപ്രാഗ്രാമി‍ൻെറ പേര്, കോഴ്സ്​ കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിൻെറയോ തദ്ദേശ വകുപ്പി‍ൻെറയോ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലൈ ആറിനകം അതത് പ്രിൻസിപ്പലിന് സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.