വായന വാരാചരണത്തിന്​ തുടക്കം

മൂവാറ്റുപുഴ: മേക്കടമ്പ് ഗവ. എൽ.പി സ്കൂളിൽ -വായന വാരാചരണത്തിനും വിദ്യാരംഗം കലസാഹിത്യ വേദിക്കും തുടക്കമായി. വാർഡ് മെംബർ ദിഷാ ബേസിൽ അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപികയും കവയിത്രിയുമായ സി.എൻ. കുഞ്ഞുമോൾ, നാടൻപാട്ട് കലാകാരനും കവിയുമായ കുമാർ കെ. മുടവൂർ എന്നിവർ ചേർന്ന്​ ഉദ്ഘാടനം ചെയ്തു. വാളകം പബ്ലിക് ലൈബ്രറി ജോയന്റ് സെക്രട്ടറി ജോസ് പോൾ വായനദിന സന്ദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.