കൊച്ചി: ജലമാർഗമുള്ള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും നേട്ടം കൈവരിച്ച് കെ.എസ്.ഐ.എൻ.സി(കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ്). ടൂറിസം മേഖലയിൽ അവതരിപ്പിച്ച നെഫർറ്റിറ്റി ക്രൂയിസിലൂടെയാണ് പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ കപ്പലിൽ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നുവെന്ന് കെ.എസ്.ഐ.എൻ.സി. അധികൃതർ വ്യക്തമാക്കുന്നു. 48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള നെഫർറ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പിൽ 200 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. മർച്ചന്‍റ് ഷിപ്പിങ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്ത ഈ കപ്പൽ പുറംകടലിൽ പോകാൻ ഐ.ആർ.എസ്. ക്ലാസിലാണ് പണിതത്. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റെസ്റ്റാറന്റ്, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡെക്ക്, ലോഞ്ച് ബാർ, ത്രീഡി തിയറ്റർ തുടങ്ങിയവയാണ് ആകർഷണങ്ങൾ. കൊച്ചി ഫൈൻ ആർട്ട്സ് ഹാളിന് സമീപം പണിനടന്ന് കൊണ്ടിരിക്കുന്ന കെ.എസ്.ഐ.എൻ.സി യുടെ സ്വന്തം ജെട്ടി പൂർത്തി ആയാൽ നെഫർറ്റിറ്റിക്ക് കൂടുതൽ ട്രിപ്പുകൾ കുറഞ്ഞ ചെലവിൽ എടുക്കാനാവുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.