മട്ടാഞ്ചേരി: നിരന്തരമുണ്ടാകുന്ന സെർവർ തകരാർമൂലം റവന്യൂ ഓഫിസുകളിലെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നു. തകരാർമൂലം മൂന്ന് ദിവസങ്ങളിലായി വില്ലേജ് ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വലയുകയാണ്. കരം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പണം അടക്കാൻ കഴിയാത്തതിനാൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യമാണ്. രാവിലെ കുറച്ചുനേരം മാത്രമാണ് സെർവർ പ്രവർത്തിക്കുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. ചില വില്ലേജുകളിൽ എ.ടി.എം കാർഡുള്ളവരിൽനിന്ന് മാത്രം പണം സ്വീകരിക്കുന്ന സാഹചര്യമുണ്ടെന്നും പരാതിയുണ്ട്. ഇതുമൂലം പ്രായമായവരും കാർഡ് ഉപയോഗിക്കാത്തവരും ബുദ്ധിമുട്ടുന്ന അവസ്ഥയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.