കൊച്ചി: ലോകവിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ആധുനിക കാലഘട്ടത്തിൽ അതിന്‍റെ നന്മകളെ കണ്ടെത്താനും തിന്മകളെ മാറ്റിനിർത്താനുമുള്ള മാനസിക വളർച്ചയാണ് സമൂഹത്തിന് ആവശ്യമെന്ന് കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ പറഞ്ഞു. പുല്ലേപ്പടി ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ വായനമാസാചരണ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജർ എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് അധ്യക്ഷത വഹിച്ചു. മഹാരാജാസ് കോളജ് മലയാളം വിഭാഗം മേധാവി ഡോ.സുമി ജോയ് മുഖ്യപ്രഭാഷണം നടത്തി. \Bപ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്\B, ജെ.ജെ. കുറ്റിക്കാട്, എച്ച്.എം എസ്. ലാജിദ്, ജബ്ബാർ പുന്നക്കാടൻ, കെ.കെ. ബാനു, ടി.യു. സാദത്ത്, എൻ.എ. അനസ്, കെ.എ. അലി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് പ്രഫ. എം.കെ. സാനുവിന്‍റെ വസതി: മുൻമന്ത്രി പ്രഫ.സി. രവീന്ദ്രനാഥിന്‍റെ പുസ്തക പ്രകാശനം - വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.