എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കൊച്ചി: ജില്ല എംപ്ലോയ്​മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഒഴിവുകളിലേക്ക് 25ന് അഭിമുഖം നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബി.സി.എ, എം.സി.എ, ബി.ടെക്ക് (ഐ.ടി, സി.എസ്, ഇ.സി) എം.ബി.എ, ഐ.ടി.ഐ, പോളിടെക്‌നിക് ഡിപ്ലോമ (ഓട്ടോമൊബൈല്‍, മെക്കാനിക്, ഇലക്ട്രോണിക്‌സ്). പ്രായപരിധി: 18-35. താൽപര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം രാവിലെ 10.30ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0484 2427494, 2422452. ഹ്രസ്വചിത്ര മത്സരത്തിൽ നേട്ടവുമായി ശുചിത്വ മിഷന്റെ 'വീടും സ്ഥലവും വിൽപനക്ക്' കൊച്ചി: ജനങ്ങളിൽ ശുചിത്വബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തയാറാക്കിയ 'വീടും സ്ഥലവും വിൽപനക്ക്' എന്ന ഹ്രസ്വചിത്രം തൃശൂർ സി. അച്യുതമേനോൻ കോളജ് സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ശിൽപവും പ്രശസ്തി പത്രവും കാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. അഞ്ചുമിനിറ്റ്​ ദൈർഘ്യം വരുന്ന ചിത്രത്തിന്റെ സംവിധാനം ബാബു വാകയാണ്. ചലച്ചിത്ര നിരൂപകനായ പ്രഫ. ഐ. ഷൺമുഖദാസിൽനിന്ന്​ ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ പി.എച്ച്. ഷൈൻ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരനേട്ടത്തിന് അർഹമായ ചിത്രം സംവിധാനംചെയ്ത ശുചിത്വ മിഷനെ കലക്ടർ ജാഫർ മാലിക്ക് അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.