എ പ്ലസിന്​ ഇരട്ടത്തിളക്കം

ആലുവ: പ്ലസ് ടുവിൽ എ പ്ലസിന്‍റെ തിളക്കവുമായി ഇരട്ടസഹോദരിമാർ. ഇരട്ട സഹോദരിമാരായ അഫ്രീൻ സുഹാനയും അംറീൻ സുഹാനയുമാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഥിനികളാണ്. അഫ്രീൻ സുഹാന കോമേഴ്‌സും അംറീൻ സുഹാന കമ്പ്യൂട്ടർ സയൻസുമായിരുന്നു. അഫ്രീൻ സുഹാനക്ക് പ്ലസ് വണ്ണിന് മുഴുവൻ മാർക്കും ലഭിച്ചിരുന്നു. ഇക്കുറി ആറ്​ മാർക്ക് മാത്രമാണ് നഷ്ടമായത്. 99.5 ശതമാനം മാർക്കാണ് ലഭിച്ചത്. അംറീൻ സുഹാനക്ക് 24 മാർക്ക് മാത്രമാണ് നഷ്ടമായത്. 97.8 ശതമാനം മാർക്ക് നേടി. അഫ്രീൻ ബി.കോമിനും അംറീൻ ബി.എസ്​സി കമ്പ്യൂട്ടർ സയൻസും പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെ കടൂപാടം ജ്യോതി നിവാസ് സ്‌കൂളിൽ ഒരേ ബെഞ്ചിലിരുന്നാണ് ഇരുവരും പഠിച്ചത്. പ്ലസ് ടുവിന് രണ്ട് വിഭാഗങ്ങളായതിനാൽ വേർപിരിയേണ്ടിവരുകയായിരുന്നു. പ്രവാസി ലീഗ് ജില്ല പ്രസിഡന്‍റ്​ സി.കെ. ബീരാന്‍റെയും കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം ഷാഹിന ബീരാന്‍റെയും മക്കളാണ്. ഇവരുടെ മൂത്ത സഹോദരി ഹനാൻ സുഹാന സി.എ വിദ്യാർഥിനിയാണ്. ഹനാൻ സുഹാനക്ക് പത്താംക്ലാസിലും പ്ലസ് ടുവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.