സി.പി.എം പ്രതിഷേധ യോഗം

പല്ലാരിമംഗലം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താനുള്ള യു.ഡി.എഫ്, സംഘ്​പരിവാർ നീക്കത്തിനെതിരെ സി.പി.എം പല്ലാരിമംഗലം ലോക്കൽ കമ്മിറ്റി അടിവാട് പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ജില്ല കമ്മിറ്റി അംഗം എ.എ. അൻഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.ഇ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, പഞ്ചായത്ത് പ്രസിഡന്‍റ്​ ഖദീജ മുഹമ്മദ്, ലോക്കൽ കമ്മിറ്റി അംഗം പി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. കോതമംഗലം: വാരപ്പെട്ടി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ജില്ല കമ്മിറ്റി അംഗം എ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം നിർമല മോഹനൻ, ലോക്കൽ കമ്മിറ്റിയംഗം എ.എസ്. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം.പി. വർഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. എ.ആർ. അനി സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം. സി.എം. മീരാൻകുഞ്ഞ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.