കൊച്ചിയിലെ സ്കൂളുകളിൽ പൈതൃക ക്ലബുകൾ സ്ഥാപിക്കും -കലക്ടർ

മട്ടാഞ്ചേരി: കൊച്ചിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പൈതൃക ക്ലബുകൾ രൂപവത്കരിക്കാനും ജനകീയാവബോധം സൃഷ്ടിക്കാനും ഫോർട്ട്​കൊച്ചി പൈതൃക സംരക്ഷണ സൊസൈറ്റി യോഗം തീരുമാനിച്ചു. കലക്ടർ ജാഫർ മാലിക്കിന്‍റെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഫോർട്ട്​കൊച്ചി ബീച്ച് ശുചീകരണത്തിന് പ്രത്യേക നിരീക്ഷണ കമ്മിറ്റി രൂപവത്കരിക്കും. ടൂറിസം മേഖലയിലെ പൊതു ടോയ്​ലറ്റുകൾ നവീകരിക്കുക, കൊച്ചിക്കിണങ്ങുന്ന പ്രവേശനകവാടം നിർമിക്കുക, കൊച്ചിയിലെ നൂറ്റാണ്ട് പഴക്കമുള്ള വൃക്ഷങ്ങളെ ശാസ്ത്രീയമായി അടയാളപ്പെടുത്തുക, ഫോക്​ലോർ തിയറ്റർ വളപ്പിലെ അനധികൃത മരംമുറിക്കലിനെതിരെ നടപടിയെടുക്കുക തുടങ്ങിയ തീരുമാനങ്ങളും യോഗം കൈക്കൊണ്ടു. കെ.ജെ. മാക്സി എം.എൽ.എ, സബ് കലക്ടർ പി. വിഷ്ണുരാജ്, ഡി.ടി.പി.സി സെക്രട്ടറി പി.ജി. ശ്യാംകൃഷ്ണൻ, സൊസെറ്റി നോഡൽ ഓഫിസർ ബോണി തോമസ്, നഗരസഭാംഗം ബെനഡിക്ട് ഫെർണാണ്ടസ്, കെ.ബി. അഷ്​റഫ്, പി.എ. ഖാലിദ്, കെ.എ. എഡ്വിൻ, ജോസഫ് ഡൊമനിക്, സ്റ്റീഫൻ റോബർട്ട്, ജോണി വൈപ്പിൻ, ഹെൽത്ത് ഇൻസ്പെക്ടർ എസ്. രാജേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.