പറവൂർ: ചാലക്കുടിയാറിലേക്ക് ഓരുജലം കയറാതിരിക്കാനായി അടച്ച പുത്തൻവേലിക്കരയിലെ കണക്കൻകടവ് ഇറിഗേഷൻ ഷട്ടറുകൾ ഉയർത്താത്തതിൽ പ്രതിഷേധം. വേനൽ ആകുമ്പോൾ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതെ ഷട്ടർ താഴ്ത്തി ശുദ്ധജലവും കൃഷിയും സംരക്ഷിക്കുകയും പുഴയിൽ വെള്ളം കൂടുമ്പോൾ ഷട്ടർ ഉയർത്തി ജലനിരപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഈ ജോലി ചെയ്യുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ വർഷങ്ങളായി ഉദാസീനത കാണിക്കുകയാണ്. സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുകയും കൃഷി നശിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ഏക്കർ കൃഷി നശിക്കുന്നതും വെള്ളം കെട്ടിക്കിടക്കുന്ന ഭൂപ്രദേശത്തെ മറ്റ് നാശനഷ്ടങ്ങളും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് കണക്കാക്കിയിട്ടില്ല. ഈ പ്രദേശങ്ങളിൽ കാർഷിക ഉൽപാദനം കുറയാൻ പ്രധാനകാരണം ഇതാണ്. ജില്ല സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് പുത്തൻവേലിക്കര കമ്മ്യൂണിറ്റി റിസോഴ്സ് സെന്റർ കൺവീനർ എം.പി. ഷാജൻ ആവശ്യപ്പെട്ടു. പടം EA PVR kanakkankadavu 2 കണക്കൻകടവ് ഇറിഗേഷൻ ഷട്ടറുകൾ അടച്ചിട്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.