ഇരട്ടി മധുരവുമായി സഹിയയുടെ മികച്ച വിജയം

കടുങ്ങല്ലൂർ: നൂറുശതമാനം വിജയം നേടിയ എടയാർ ബിനാനിപുരം ഗവ. ഹൈസ്‌കൂളിന് ഇരട്ടി മധുരവുമായി അന്തർസംസ്ഥാന വിദ്യാർഥിനിയുടെ മികച്ച വിജയം. ബിഹാർ സ്വദേശിനി സഹിയ ഖാത്തൂനാണ് ഏഴ് വിഷയങ്ങളിൽ എ പ്ലസ് നേടിയത്. എടയാർ വ്യവസായ മേഖലയിൽ ദിവസ വേതനത്തിന് പണിയെടുക്കുന്ന പട്ന സ്വദേശി ഫക്രേ ആലത്തിന്‍റെ മകളാണ് സഹിയ. രണ്ടു സഹോദരങ്ങളും ഇവിടെ പഠിക്കുന്നുണ്ട്. വിജയിച്ച ഒമ്പതു പേരിൽ യു.പി സ്വദേശിനി ഖുഷ്ബു ദേവിയുമുണ്ട്. 75 ശതമാനം ഇതര സംസ്ഥാനക്കാരായ വിദ്യാർഥികളുള്ള സ്‌കൂൾ തുടർച്ചയായി പത്താം വർഷമാണ് നൂറുശതമാനം വിജയം നേടുന്നത്. രോഷ്‌നി പദ്ധതി പ്രകാരം നൽകിയ പരിശീലനമാണ് നേട്ടത്തിന് കാരണമെന്ന് പ്രധാനാധ്യാപിക വി.എസ്. ബീന ദേവി പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ് എ.കെ. വേണുഗോപാലിന്‍റെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. ക്യാപ്‌ഷൻ ea yas17 Sahiya സഹിയ ഖാത്തൂൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.