സോളിഡാരിറ്റി പ്രതിഷേധ സംഗമം

പറവൂർ: 'പ്രവാചകനിന്ദയോട് നാവടക്കില്ല' മുദ്രവാക്യം ഉയർത്തി സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി പ്രതിഷേധ സംഗമം നടത്തി. മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി കൊച്ചി സിറ്റി പ്രസിഡന്റ്‌ എം.പി. ഫൈസൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ്‌ പി.എൻ. നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. അനസ് വിഷയാവതരണം നടത്തി. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റുമാരായ കെ.കെ. അബ്ദുൽ അസീസ്, ടി.എ. താജുദ്ദീൻ, എസ്.ഐ.ഒ ഏരിയ നേതാക്കളായ പി.എം. സുബ്ഹാൻ, പി.എൻ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി പറവൂർ ഏരിയ പ്രസിഡന്റ്‌ കെ.എ. റിയാസ് സ്വാഗതവും കരുമാല്ലൂർ ഏരിയ പ്രസിഡന്റ്‌ പി.എ. അഷ്‌കർ അലി നന്ദിയും പറഞ്ഞു. പടം EA PVR solidarity 5 സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്തമായി പറവൂരിൽ നടത്തിയ പ്രതിഷേധ സംഗമം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.