കൊച്ചി: മതവിദ്വേഷം വളർത്തുന്ന ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലെടുത്ത കേസിൽ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. താൻ സ്വപ്നക്കുവേണ്ടി കോടതിയിൽ ഹാജരാകുന്നത് തടയാനാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണരാജിന്‍റെ ഹരജി. ഇസ്ലാം വിശ്വാസപ്രകാരമുള്ള വേഷമണിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് ഓടിക്കുന്നുവെന്ന പേരിൽ ചിത്രമിട്ട് മതസ്പർധ വളർത്തുന്ന കുറിപ്പ് പോസ്റ്റ് ചെയ്തതിനാണ് കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന ചില വെളിപ്പെടുത്തലുകൾ നടത്തിയതിന്‍റെ ശത്രുത മുഖ്യമന്ത്രിക്ക് തന്നോടുണ്ട്. ഇതിന്‍റെ പകപോക്കലായാണ് സ്വപ്നയുടെ അഭിഭാഷകനായ തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രമെടുത്തതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും താനല്ല. പരിഹാസ രൂപേണയുള്ള വിമർശനം ഉന്നയിക്കുക മാത്രമാണ് 33 വർഷമായി അഭിഭാഷകനായ താൻ ചെയ്തതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.