പറവൂര്‍: മാല്യങ്കര-മൂത്തകുന്നം പുതിയ ബൈപാസിന്റെ വിശദ റിപ്പോർട്ട് സമർപ്പിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. നിയോജക മണ്ഡലത്തിലെ വടക്കേക്കര ഗ്രാമ പഞ്ചായത്തില്‍കൂടി കടന്നുപോകുന്ന തറയില്‍ കവല വാവക്കാട് സ്കൂള്‍-ഹെല്‍ത്ത് സെന്‍റര്‍-മാല്യങ്കര ചെട്ടിക്കാട് ചർച്ച് പുതിയ ബൈപാസായി ഉയര്‍ത്തി നവീകരിക്കാനുള്ള പ്രപ്പോസലാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. മണ്ഡലത്തിലെ നാഷനല്‍ ഹൈവേ 66ഉം വൈപ്പിന്‍ മണ്ഡലത്തിലെ വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മേജര്‍ ജില്ല റോഡാണ് മൂത്തകുന്നം-മുനമ്പം റോഡ്. ഈ റോഡിന്‍റെ ഏതാണ്ട് മുഴുവന്‍ ഭാഗവും നാല് മുതല്‍ ആറ് മീറ്റര്‍വരെയാണ് വീതിയുള്ളത്. വീതികുറഞ്ഞ ഈ റോഡില്‍ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. ശാശ്വത പരിഹാരം എന്ന നിലയിലാണ് ബൈപാസ് വിഭാവനം ചെയ്യുന്നത്. നിർദിഷ്ട ബൈപാസിന് 4.250 കി.മീറ്റർ നീളം വരും. തറയില്‍ കവലയിൽനിന്ന് സൻെറ് ആന്റണീസ് ദേവാലയത്തിന്റെ സമീപം ചെന്നെത്തുന്ന നാല് മീറ്റർ വീതിവരുന്ന 400 മീറ്റർ റോഡ് ഇരുവശവും വീതി കൂട്ടും. തറയില്‍ കവല-വാവക്കാട് ഭാഗത്ത് 30 മീറ്റര്‍ വീതിയിലുള്ള തോടിന് കുറുകെ പാലം നിർമിക്കും. നിലവിലെ റോഡ് വീതികൂട്ടി നിര്‍മിക്കും. അനുമതി ലഭിച്ചാൽ പുതിയ ബൈപാസ് നിര്‍മാണത്തിനുള്ള അടിയന്തര നപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പടം EA PVR maliankara-moothakunnam 2 നിർദിഷ്ട മാല്യങ്കര-മൂത്തകുന്നം പുതിയ ബൈപാസിന്‍റെ രൂപരേഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.