എൻ.സി.പി സ്ഥാപക ദിനം ആചരിച്ചു

എടത്തല: എൻ.സി.പി എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി സ്ഥാപകദിനം ആചരിച്ചു. എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ സലാം ആധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹുസൈൻ കുന്നുകര മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ശിവരാജ് കോമ്പാറ, ബ്ലോക്ക്‌ ട്രഷറർ മുഹമ്മദാലി തൊലക്കര തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas1 ncp എൻ.സി.പി സ്ഥാപക ദിനാചരണത്തിന്‍റെ ഭാഗമായി എൻ.വൈ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.