പ്രവാചക നിന്ദ നടത്തിയവര്‍ രാജ്യദ്രോഹികള്‍ -പി.ഡി.പി

​കൊച്ചി: പ്രവാചകനിന്ദ നടത്തി ഇന്ത്യയെ ലോകത്തിന് മുന്നില്‍ അപമാനിച്ച ബി.ജെ.പി നേതാക്കള്‍ രാജ്യദ്രോഹികളാണെന്നും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുഹമ്മദ് ബിലാല്‍. പ്രവാചക അധിക്ഷേപം നടത്തിയ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രകമ്മിറ്റി അംഗം ടി.എ. മുജീബ് റഹ്​മാന്‍, ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡന്റ് സലാം കരിമക്കാട്, ജില്ല ജോ.സെക്രട്ടറി ജമാല്‍ ചെങ്ങമനാട്, ഷെജീര്‍ കുന്നത്തേരി എന്നിവർ സംസാരിച്ചു EKG PDP MARCH ഫോട്ടോ അടിക്കുറിപ്പ്: പ്രവാചകനെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് പി.ഡി.പി ജില്ല കമ്മിറ്റി ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.