അങ്കമാലി നഗരസഭയിൽ ഹരിതകർമസേനക്ക് പുതിയ വാഹനം

അങ്കമാലി: നഗരസഭയിലെ അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മസേനക്കായി നഗരസഭ വാങ്ങിയ പുതിയ വാഹനം പ്രവർത്തനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ റെജി മാത്യു ഫ്ലാഗ് ഓഫ് നിർവഹിച്ചു. 'അഴകോടെ അങ്കമാലി' പദ്ധതിയിൽ കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ പുതിയ വാഹനം വാങ്ങിയത്. വൈസ്ചെയര്‍പേഴ്സൻ റീത്ത പോള്‍, സ്ഥിരം സമിതി അധ്യക്ഷരായ ലിസി പോളി, റോസിലി തോമസ്, കൗണ്‍സിലര്‍മാരായ ടി.വൈ. ഏല്യാസ്, എ.വി. രഘു, ജെസ്മി ജിജോ, ജാന്‍സി അരീക്കല്‍, ജിത ഷിജോയ്, ഷൈനി മാര്‍ട്ടിന്‍, സിനി, ഗ്രേസി ദേവസി, ലേഖ മധു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എൻ. നൗഷാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിയാസുദ്ദീന്‍, ജെ.എച്ച്.ഐ പ്രദീപ് രംഗന്‍, സെക്രട്ടറി ഇന്‍ചാര്‍ജ് ടി.വി. ശോഭിനി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.