പറവൂർ: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണത്തിൽ പ്രാദേശിക വിഭവങ്ങൾ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എസ്. ശർമ, പ്രഫ. സാവിത്രി ലക്ഷ്മണൻ, കെ.പി. ധനപാലൻ, നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, രമേഷ് ഡി. കുറുപ്പ്, ഡി.ഡി.ഇ ഹണി ജി. അലക്സാണ്ടർ, എൻ.എം. പിയേഴ്സൻ, ജോസ് തോമസ്, നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.ജെ. ഷൈൻ, ബീന ശശിധരൻ, അനു വട്ടത്തറ, ശ്യാമള ഗോവിന്ദൻ, കൗൺസിലർമാരായ ജി. ഗിരീഷ്, എൻ.ഐ. പൗലോസ്, ഇ.ജി. ശശി, എം.കെ. ബാനർജി, ഡി.ഇ.ഒ സി.സി. കൃഷ്ണകുമാർ എ.എ. അജയൻ, എൻ. ബിജു, പറവൂർ ജ്യോതിസ്, പ്രധാനാധ്യാപിക എ.എസ്. സിനി, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.