മട്ടാഞ്ചേരി: മൂന്ന് വർഷമായി തകർന്ന് തരിപ്പണമായി കിടക്കുന്ന കൂവപ്പാടം സാന്‍റോ ഗോപാലൻ റോഡിന്‍റ ശോച്യാവസ്ഥക്കെതിരെ റോഡിലെ കുഴികളിൽ വാഴനട്ടും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കടലാസ് വഞ്ചികൾ ഇറക്കിയും പ്രതിഷേധം. കോൾപിങ്, വൈഡ്സ്, കെ.എൽ.സി.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സമരം. കൗൺസിലർ ബാസ്റ്റിൻ ബാബു ഉദ്ഘാടനം ചെയ്തു. അനു സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ പ്രഫ. എസ്തർ റാഫേൽ, റോസിലി ജൂഡ്, ഡെറോത്തി റോഡ്രിങ്സ് എന്നിവർ സംസാരിച്ചു. തുടർന്ന് സമരക്കാർ എം.എൽ.എയുടെ ഓഫിസിന് മുന്നിലും ധർണ നടത്തി . ചിത്രം: തകർന്നു കിടക്കുന്ന സാന്‍റോ ഗോപാലൻ റോഡിൽ വാഴനട്ടും കടലാസ് വള്ളമിറക്കിയും സമരക്കാർ പ്രതിഷേധിക്കുന്നു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.