എസ്​.എഫ്​.ഐ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​

കൊച്ചി: ഹൈകോടതി ജാമ്യം റദ്ദാക്കിയ സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ ഡി.ജി.പിക്ക്​ പരാതി നൽകി. എസ്​.എഫ്​.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോക്കെതിരെയാണ്​ പരാതി. ഒരു വിദ്യാർഥിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്​ 2018ൽ എറണാകുളം നോർത്ത്​ സ്​റ്റേഷനിൽ അർഷോക്ക്​ എതിരെ കേസ്​ എടുത്തിരുന്നതായും പിന്നീട്​ ജാമ്യം ലഭിച്ചെന്നും പരാതിയിൽ പറയുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന്​ ഹൈകോടതി ജാമ്യം റദ്ദാക്കിയിട്ടും ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇദ്ദേഹം ഒളിവിലാണ്,​ അന്വേഷിക്കുന്നുണ്ട്​ എന്ന മറുപടിയാണ്​ എറണാകുളം എ.സി.പി നൽകുന്നതെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.