കർഷക ഘോഷയാത്ര

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി 12ാം വാർഡിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കീരംപാറ യൂനിറ്റിന്‍റെയും പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ യും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബറും കീരംപാറ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ കെ.കെ. ദാനി, വികാരി ഫാ. മാത്യു തെക്കേക്കര, ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോമി തെക്കേക്കര, ബ്ലോക്ക് ഡിവിഷൻ മെംബർ ലിസി ജോസ്, കോതമംഗലം കൃഷി അസി. ഡയറക്ടർ വി.പി. സിന്ധു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ജിജി എളൂർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫിസർ ബോസ് മത്തായി സ്വാഗതവും കീരംപാറ പബ്ലിക് ലൈബ്രറി പ്രസിഡന്‍റ് ദേവസ്യക്കുട്ടി വർഗീസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.