വിനോദസഞ്ചാരി ഹോട്ടലിൽ കുഴഞ്ഞുവീണ്​ മരിച്ചു

കുമളി: തേക്കടി കാണാനെത്തിയ . മഹാരാഷ്ട്ര പുണെ സ്വദേശി ഹേമന്ത് ശങ്കർ ശിവഗുന്തേയാണ്​ (51) മരിച്ചത്. ബുധനാഴ്ച രാത്രി 12ഓടെയാണ് സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് ഹേമന്ത് ഉൾപ്പെടെ 40 അംഗ സംഘം ഹോളിഡേ ഹോമിനു മുന്നിലെ ഹോട്ടലിൽ എത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്​മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ കോട്ടയത്ത് എത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.