കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളജിലേക്ക് ഹിന്ദി, സോഷ്യോളജി , പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇന്റഗ്രേറ്റഡ് ബയോളജി, ഡാറ്റ അനലിറ്റിക്‌സ് (കമ്പ്യൂട്ടർ സയൻസ്) എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളുണ്ട്. അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ജൂൺ ഏഴിന് മുമ്പ് സെക്രട്ടറി, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ, കോതമംഗലം-686666 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0485 - 2822378, 2822512 . കോതമംഗലം: കുട്ടമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളം, യു.പി.എസ് തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച രാവിലെ 10ന് ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പുമായി ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.