സ്വർണ കള്ളക്കടത്ത് പരിശോധന ശക്തമാക്കി

നെടുമ്പാശേരി: സ്വർണ കള്ളകടത്ത് തടയാൻ എയർപോർട്ട് പരിസരത്ത് പൊലീസ് പരിശോധന ശക്തമാക്കി. എയർപോർട്ട് വഴി സ്വർണക്കടത്ത് വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാർക്ക് എയർപോർട്ടിന് പുറത്തുവെച്ചാണ് പൊലീസിന്‍റെ പരിശോധന ശക്തമാക്കിയത്. ഇതിനു വേണ്ടി അന്താരാഷ്ട്ര ടെർമിനലിൽ പൊലീസിന്‍റെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കള്ളക്കടത്തിനെ പറ്റി വിവരം ലഭിക്കുന്നവർക്ക് അത് പൊലീസിനെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്​. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നെടുമ്പാശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ - 9497987128, ആലുവ ഡിവൈ.എസ്.പി - 9497990077, സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി - 9497990073 എന്നീ നമ്പറുകളിൽ അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.