കൊച്ചി: സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ആലപ്പുഴയുടെ സ്വന്തം പാട്ടുസംഘത്തിന് 50 വയസ്സ്. 'ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സ്' എന്ന പേര് പാട്ട് ഇഷ്ടപ്പെടുന്ന എല്ലാ മലയാളികളും ഒരിക്കലെങ്കിലും കേട്ടിട്ടുള്ളതാണ്. 1970ൽ ആരംഭിച്ചതാണ് ഈ സംഗീത കൂട്ടായ്മ. ബി. ബിന്ദുമാധവിന്റെ നേതൃത്വത്തിൽ 1973ലാണ് ഭീമാസ് ബ്ലൂ ഡയമണ്ട്സ് എന്ന പേരിൽ സമിതിയുടെ ഗാനമേള ആരംഭിച്ചത്. ആർ.കെ. ശേഖർ, എം.കെ. അർജുനൻ മാസ്റ്റർ, കുമരകം രാജപ്പൻ എന്നിവർ ചേർന്നാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് പിന്നണി ഗാനരംഗത്തേക്ക് ഇവിടെനിന്ന് ഒട്ടേറെ ഗായകർ പിറന്നു. സമിതിയുടെ ആദ്യകാല ഗായകരിൽ ഒരാളായിരുന്നു കെ.ജി. മാർക്കോസ്. പട്ടണക്കാട് പുരുഷോത്തമൻ, ജെൻസി ആന്റണി, ഇടവാ ബഷീർ, ആലപ്പി സുരേഷ്, സുധീർ കുമാർ, ദലീമ ജോജോ (എം.എൽ.എ ), കോച്ചിൻ ഇബ്രാഹിം, ജിജി ഫ്രാൻസിസ്, പരമാനന്ദൻ (ബ്രഹ്മാനന്ദന്റെ സഹോദരൻ), കൊച്ചിൻ ജൂനിയർ മെഹബൂബ് എന്നിവരെല്ലാം ഈ സംഘത്തിൽ സഹകരിച്ചിട്ടുള്ളവരാണ്. സെക്രട്ടറി ടി.വി. പാപ്പച്ചനും മാനേജർ ബിജോയുമാണ് ഇപ്പോൾ സമിതിയുടെ കാര്യക്കാർ. ആദ്യമായി ത്രീവേ സൗണ്ട് സിസ്റ്റം ഗാനമേളകളിൽ ഉപയോഗിച്ചത് ഭീമാസ് ബ്ലൂ ഡയമണ്ട്സാണ്. ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷം 28ന് നടക്കും. വൈകീട്ട് 5.30ന് പാതിരപ്പള്ളി കാംലെറ്റ് കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന പരിപാടി സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകരും സിനിമ-സീരിയൽ താരങ്ങളും പങ്കെടുക്കുന്ന മെഗാസ്റ്റാർ മ്യൂസിക് നൈറ്റും അരങ്ങേറും. പ്രവേശനം സൗജന്യപാസ് മൂലം ആയിരിക്കും. ചിത്രം....EKG Bhima-BD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.