പുറയാർ വിരുത്തിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു

അങ്കമാലി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പുറയാർ വിരുത്തിയിൽ മോക്ഡ്രിൽ സംഘടിപ്പിച്ചു. അഗ്​നിരക്ഷാസേനയും പൊലീസും മോട്ടോർ വാഹന വകുപ്പും ആരോഗ്യവകുപ്പ്​ അധികൃതരുമടക്കം പ​ങ്കെടുത്തു. സന്നദ്ധ സേനാംഗങ്ങളും ഭാഗമായി. അവലോകന യോഗത്തിൽ ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡന്‍റ്​ സെബ മുഹമ്മലി അധ്യക്ഷത വഹിച്ചു. മോക് ഡ്രില്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് തഹസിൽദാർ സുനിൽ മാത്യു വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാജൻ എബ്രഹാം, എൽ.ആർ തഹസിൽദാർ എം.എ. ഷറഫുദ്ദീൻ, ഇന്‍റർ ഏജൻസി ഗ്രൂപ്പിനുവേണ്ടി റെഡ്ക്രോസ് സൊസൈറ്റി പ്രതിനിധി ഇ.എ. ഷെബീർ എന്നിവർ സംസാരിച്ചു. നെടുമ്പാശ്ശേരി വില്ലേജ് ഓഫിസർ വത്സ മാത്യൂസ് നന്ദി പറഞ്ഞു. EA ANKA 1 PRELAYAM മഴക്കാല മുന്നൊരുക്ക ഭാഗമായി പുറയാർ വിരുത്തിയിൽ സംഘടിപ്പിച്ച മോക്ഡ്രിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.