മഴക്കാല മുന്നൊരുക്കവുമായി റൂറൽ ജില്ല പൊലീസ്

ആലുവ: . കാലാവസ്ഥ കേന്ദ്രങ്ങളുടെ മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഒരുക്കമായി. ഇതി‍ൻെറ ഭാഗമായി ജില്ല പൊലീസ് ആസ്ഥാനത്ത് മൺസൂൺ കൺടോൾ റൂമി‍ൻെറ പ്രവർത്തനം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. എമർജൻസി റെസ്പോൺസ് ടീം രൂപവത്​കരിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലും പ്രത്യേക ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. മുൻ വർഷത്തെ സാഹചര്യം പരിശോധിച്ച് വെള്ളം കയറാവുന്ന പ്രദേശങ്ങളുടെയും അവരെ മാറ്റിപാർപ്പിക്കേണ്ട കേന്ദ്രങ്ങളുടെയും പട്ടിക തയാറാക്കി. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു. മഴക്കാല കള്ളന്മാരെ പിടികൂടുന്നതിന് പ്രത്യേക പട്രോളിങ് സംഘത്തെ നിയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.