സംസ്ഥാന ഗാട്ടാ ഗുസ്തി: ബി.എസ്. റനീഷ് കേരള കേസരി

ഫോർട്ട്​കൊച്ചി : സംസ്ഥാന ഗാട്ടാ ഗുസ്തി അസോസിയേഷ‍ൻെറ ആഭിമുഖ്യത്തിൽ ഫോർട്ട്​കൊച്ചി പള്ളത്ത് രാമൻ മൈതാനിയിൽ നടന്ന സംസ്ഥാന ഗാട്ടാ ഗുസ്തി മത്സരത്തിൽ ബി.എസ്. റനീഷിനെ കേരള കേസരിയായും , വെട്രൻസ് വിഭാഗം കേസരിയായി ടി.എച്ച്. ഫൈസലിനെയും തെരഞ്ഞെടുത്തു. കേരള കേസരി രണ്ടാം സ്ഥാനം ജോസഫ് ഷെർജിയോ, വെട്രൻസ് വിഭാഗം രണ്ടാം സ്ഥാനം പ്രഫ. പി.എ. ജയൻ എന്നിവർ കരസ്ഥമാക്കി. മത്സര വിജയികൾക്ക് മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്‍റ്​ കെ.വി. സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബലാൽ, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, മുൻ കൗൺസിലർ കെ.ജെ. ആൻറണി, അസോസിയേഷൻ സെക്രട്ടറി ടി.ജെ. ജോർജ്, സി.ജെ. ജോൺസൺ, എം.എം. സലീം, പീറ്റർ നിക്സൺ, സിബു ചാർലി, കെ.എം. ബോണി, പി.പി . ലിയോൺസ് എന്നിവർ സംസാരിച്ചു. ചിത്രം: കേരള കേസരിയായി തെരഞ്ഞെടുത്ത ബി.എസ്. റനീഷിന് അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.