കൊച്ചി: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ. സുധാകരൻ നടത്തിയ പ്രസ്താവന കോൺഗ്രസിന് അപമാനകരമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് പി.സി. ചാക്കോ. കോൺഗ്രസ് അവരുടെ അധ്യക്ഷനെ തിരുത്താൻ തയാറാവണം. 24ന് കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിലായിരുന്നു ചാക്കോയുടെ പ്രതികരണം. സുധാകരന്‍റെ അധിക്ഷേപത്തെ കുറിച്ച ചോദ്യത്തിന് നസ്രയത്തിൽനിന്ന് നന്മയുണ്ടാവില്ലെന്നായിരുന്നു ചാക്കോയുടെ മറുപടി. പ്രതിനിധി സമ്മേളനം ദേശീയ അധ്യക്ഷൻ ശരത് പവാർ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ, ടി.പി. അബ്ദുൽ അസീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.