ആലുവ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് ആലുവ മർച്ചന്റ്സ് അസോസിയേഷൻ. പ്രൈവറ്റ് ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്തുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. നഗരസഭയുടെ ഉദാസീനത മൂലമാണ് ഇങ്ങനെ സംഭവിച്ചത്. കാനകൾ അടക്കം ശുചീകരിച്ച് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കണം. അല്ലാത്ത പക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്‍റ് ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.