അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച കലാസന്ധ്യ (ഭരതം) സമാപിച്ചു. 300ലേറെ ടീമുകൾ മാറ്റുരച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ചു. സിനിമതാരങ്ങളായ കിയാര, മുക്ത, അദിതി രവി, സംവിധായകൻ എം. പദ്മകുമാർ, എഴുത്തുകാരൻ അഭിലാഷ് പിള്ള, വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ, ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, എഫ്.ബി.ഒ.എ.ഇ.എസ് വൈസ് പ്രസിഡന്‍റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് സെക്രട്ടറി എം.പി. അബ്ദുൽ നാസർ, അസോസിയേറ്റ് ട്രഷറർ വി.എം. രാജനാരായണൻ, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളായ ടോം തോമസ്, പി.കെ. മുഹമ്മദ് അൻസാരി, ഇ.കെ. രാജവർമ, ജോർജ് സി. ചാക്കോ, കെ.കെ. അജിത്കുമാർ, കെ. രാജശ്രീ, പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ. ഡോ. പി.ആർ. മിനി, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. എ.ജെ. ജോഷ്വ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർമാരായ എസ്. സാജൻ, ഷൈമി ജോസഫ്, ജി. സുമേഷ്, ആതിഖ് ജെനു, കിരൺ ജയറാം, ഉണ്ണിമായ തുടങ്ങിയവർ സംസാരിച്ചു. EA ANKA 2 FlSAT അങ്കമാലി ഫിസാറ്റ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച കലാസന്ധ്യയുടെ (ഭരതം) സമാപനം നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.