ചികിത്സ സഹായം കൈമാറി

പള്ളുരുത്തി: ഇരു വൃക്കയും തകരാറിലായി ചികിത്സയിൽ കഴിയുന്ന പള്ളുരുത്തി സ്വദേശികളായ ഷഫീഖി‍ൻെറയും അനർഘയുടെയും വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി മെഗ ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക കൈമാറി. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചികിത്സ സമിതി ചെയർമാൻ കൗൺസിലർ പി.എസ്. വിജു അധ്യക്ഷത വഹിച്ചു. ട്രഷറർ ഹനീസ് മനക്കൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കൺവീനർ തമ്പി സുബ്രഹ്മണ്യൻ, കോഓഡിനേറ്റർ എ.എ. വാഹിദ്, എ.ജെ. ജയിംസ്, ടി.എ. റിയാസ്, കെ.എം. നൗഷാദ്, പി.എ. നജീബ്, എം.എച്ച്. ഷിഹാബ്, എൻ.ഡി. ഷിജു, റഷീദ് ആനച്ചാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.