ആലുവ: കൊച്ചിൻ വെൽഫെയർ സെന്‍ററും വിദ്യ ഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിട്യൂഷനും സംയുക്തമായി . ടൗൺ ഹാളിൽ നടത്തിയ സെമിനാർ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ വെൽഫെയർ സെന്‍റർ പ്രസിഡന്‍റ് എൻ.എ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ എം.എസ്.ആർ.ദേവ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് ഉദ്യോഗസ്ഥൻ ഡോ. സരിൻ എന്നിവർ സെമിനാർ നയിച്ചു. അർബുദ രോഗികൾക്ക് മുടിമുറിച്ചു നൽകിയ അന്ന ജിൻസൺ, കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.ഫിലിനും പി.എച്ച്.ഡിക്കും സ്കോളർഷിപ് നേടിയ ഡി. ആഷ്ന എന്നീ വിദ്യാർഥികൾക്ക് വിദ്യ ഭാരതിയുടെ ഉപഹാരം നൽകി. കെ.എ. മായിൻകുട്ടി, മിനി ബൈജു, എം.എ.ടോമി, ഉസ്മാൻ പള്ളിക്കര, ഇ.എസ്.അബ്ദുൽ സത്താർ, ഇ.എ. അബ്ദുൽ നജീബ്, ഹുസ്സൈൻ കുന്നുകര, റംല റഷീദ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 cwc കൊച്ചിൻ വെൽഫെയർ സെന്‍ററും വിദ്യ ഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി നടത്തിയ കരിയർ ഗൈഡൻസ് സെമിനാർ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.