കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ആലപ്പുഴ: ഇതരസംസ്ഥാനത്തുനിന്നും നാട്ടിൽ ചില്ലറ വിൽപനക്ക് എത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം സ്വദേശികളായ അനന്തുകുമാർ (24), രെജിലാൽ (26) എന്നിവരെയാണ് ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിസ്മി ജസീറയും സംഘവും സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ അറസ്റ്റ് ചെയ്തത്.

കഞ്ഞിപ്പാടത്തുള്ള ആക്രിക്കടയിൽ സൂക്ഷിച്ച നിലയിലായിരുന്നു രണ്ട് കിലോയിലധികം കഞ്ചാവ്. പ്രദേശത്തെ വിദ്യാർഥികൾക്ക് വിൽപനക്കായി എത്തിച്ച കഞ്ചാവിന് വിപണിയിൽ രണ്ടുലക്ഷം രൂപയിലേറെ വില വരും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എ. അബ്ദുൽ ഷുക്കൂർ, ഫാറൂഖ്‌ അഹമ്മദ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ആർ. ജോബിൻ, എസ്. ഷഫീഖ്, ശ്രീരണദിവെ തുടങ്ങിയവരായിരുന്നു പരിശോധന സംഘത്തിൽ.

Tags:    
News Summary - Youths arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.