Posted On
date_range Updated On
date_range വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ
തുറവൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ പിടിയിൽ. കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് (29) പിടിയിലായത്. കുത്തിയതോട് എസ്.എച്ച്.ഒ എം. അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് മരടിലുള്ള വാടകവീട്ടിൽനിന്ന് പ്രതിയെ പിടികൂടിയത്. പ്രതിക്ക് മറ്റൊരു പെൺകുട്ടിയുമായുള്ള അടുപ്പം അറിഞ്ഞ് യുവതി മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചേർത്തല കോടതി ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.