Posted On
date_range Updated On
date_range ബാറിൽ കത്തികാണിച്ച യുവാവ് അറസ്റ്റിൽ
അരൂർ: എഴുപുന്നയിലെ ബാറിൽ അടിപിടി ഉണ്ടാക്കുകയും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷിനെയാണ് (45) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്രാട ദിവസം ബാറിൽ എത്തിയ അജേഷ് സോഡ ചോദിച്ച് തർക്കം ഉണ്ടാക്കുകയും തുടർന്ന് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് ബാർ ജീവനക്കാരനെ കുത്താൻ ശ്രമിക്കുകയുമായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെട്ടു. കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് അജേഷ്. ഇയാൾക്കെതിരെ 14ലധികംകേസുകളുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.