xx

കൊച്ചി തുറമുഖത്ത് ചരക്കുകൾ ലേലം ചെയ്യുന്നു മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ കണ്ടെയ്നർ ഫ്രൈറ്റ് സ്​റ്റേഷനിൽനിന്ന് നീക്കം ചെയ്യാതെ കിടക്കുന്ന ചരക്കുകൾ തുറമുഖ ട്രസ്​റ്റ്​ ലേലം ചെയ്യുന്നു. ഇൗമാസം 29നാണ് ലേലം. വിവിധ രാജ്യങ്ങളിൽനിന്ന്​ ഇറക്കുമതി ചെയ്തതും സമയാസമയങ്ങളിൽ നീക്കം ചെയ്യാത്തതുമായ ചരക്കുകളാണ് ലേലം ചെയ്യുന്നത്. ഫ്രൈറ്റ് സ്​റ്റേഷൻ ഡെമറേജ് അടക്കം തുക ഈടാക്കുന്നതോടൊപ്പം സ്ഥലസൗകര്യം ഒരുക്കുകയെന്നതുമാണ് ലക്ഷ്യം. 2016 - 18 കാലഘട്ടത്തിൽ കൊച്ചി തുറമുഖത്ത് എത്തുകയും തുടർന്ന് ഉടമകൾ കൈപ്പറ്റാത്തതുമടക്കുമുള്ള 25,736 കിലോ ചരക്കാണ് നടപടികൾ പൂർത്തിയാക്കി ലേലം നടത്തുന്നത്. 10 ലോട്ടുകളിലായാണ് ചരക്കുകൾ ഒരുക്കിയിരിക്കുന്നത്. 28 വരെ തുറമുഖത്തെ ഫ്രൈറ്റ്​ സ്​റ്റേഷനിൽ ചരക്കുകൾ കാണാമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.