ചമ്പക്കുളം മൂലം വള്ളംകളിക്കിടെ സ്ത്രീകൾ തുഴഞ്ഞ വള്ളം മുങ്ങിയപ്പോൾ നാട്ടുകാരും അഗനിരക്ഷാസേനയും ചേർന്ന്
രക്ഷാപ്രവർത്തനം നടത്തുന്നു
കുട്ടനാട്: ചമ്പക്കുളം മൂലം ജലോത്സവത്തിൽ വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളം മറിഞ്ഞു. ചമ്പക്കുളം സി.ഡി.എസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷെപ്പടുത്തി. വള്ളംമറിഞ്ഞത് കളികാണാനെത്തിയ വൻ ജനാവലിയെ ഒന്നാകെ ആശങ്കയുടെ മുൾമുനയിലാക്കി. മൂന്ന് പങ്കായക്കാർ ഉൾപ്പെടെ 26 പേരായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്.
സി.ഡി.എസ് നെടുമുടി ഗ്രാമപഞ്ചായത്തിന്റെ കമ്പനി എന്ന വള്ളവും സി.ഡി.എസ് ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ കാട്ടില്‍ തെക്കേതില്‍ എന്ന വള്ളവും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം. ഫിനിഷിങ് പോയന്റിന് മുന്നൂറ് മീറ്റര്‍ അകലെ വെച്ചാണ് വള്ളം കീഴ്മേല്‍ മറിഞ്ഞത്. കൂടുതല്‍ പേരും നീന്തി കരയ്ക്കുകയറി. ചിലരെ ബോട്ടുകളില്‍ എത്തിയവര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
തുഴച്ചില്‍കാര്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാതിരുന്നതാണ് മറിയാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്. വലിയ ഓളത്തിൽപെട്ടാണ് വള്ളം മറിഞ്ഞത്. വനിതകളുടെ ഫൈനൽ മത്സരം പൂർത്തിയാകും മുമ്പ് തന്നെ ലൂസേഴ്സ് ഫൈനൽ നടത്തിയതോടെ കായലിന്റെ നെട്ടായത്തിൽ വലിയ ഓളമാണ് ഉണ്ടായത്. ഇതിൽപെട്ടാണ് വള്ളം മറിഞ്ഞതെന്ന് കരുതുന്നു.പരിക്കേറ്റവരെ ചമ്പക്കുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വള്ളം മറിഞ്ഞതിനെ തുടർന്ന് കലക്ടർ മത്സരങ്ങൾ താൽക്കാലികമായി നിർത്തിെവച്ചുവെങ്കിലും പിന്നീട് പുനരാരംഭിച്ചു. 22 സ്ത്രീകളെ ആശുപത്രിയിൽ എത്തിച്ചതായി എസ്.പി ചൈത്ര തെരേസ ജോൺ അറിയിച്ചു. പെരുമഴയെ കൂസാതെ നൂറുകണക്കിനാളുകളാണ് വള്ളംകളി കാണാൻ കരകളിൽ തിങ്ങിക്കൂടിയത്. കുട ചൂടി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഉച്ചയോടെ കരകളിൽ നിലയുറപ്പിച്ചു. ചമ്പക്കുളം വള്ളംകളിയോടെ ഈ വർഷത്തെ ജലമേളകൾക്ക് തുടക്കമായി. അടുത്തമാസം രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയോടെ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾക്ക് സംസ്ഥാനത്ത് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.